ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​ല്‍ ശി​വ​ശ​ങ്ക​റി​നു പ​ങ്കെ​ന്ന് ഇ​ഡി
Wednesday, October 28, 2020 10:34 PM IST
കൊ​ച്ചി: സ്വ​പ്ന​യ്‌​ക്കൊ​പ്പം ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​ല്‍ ശി​വ​ശ​ങ്ക​റി​നു പ​ങ്കു​ണ്ടാ​കാ​മെ​ന്ന​തി​നു ശ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​താ​യി ഹൈ​ക്കോ​ട​തി. സ്വ​പ്ന​യു​ടെ​യും ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റി​ന്‍റെ​യും മൊ​ഴി​ക​ളി​ല്‍ ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തി​നു വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളു​ണ്ടെ​ന്നും ശി​വ​ശ​ങ്ക​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി സിം​ഗി​ള്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ശി​വ​ശ​ങ്ക​റി​നെ പ്ര​തി ചേ​ര്‍​ക്കാ​നോ കു​റ്റ​വാ​ളി​യാ​ക്കാ​നോ ഇ​തു​വ​രെ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടാ​വി​ല്ലെ​ങ്കി​ലും ചോ​ദ്യം ചെ​യ്യാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഇ​ഡി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സ്വ​പ്ന​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത​താ​ണ് ശി​വ​ശ​ങ്ക​റി​നെ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​ച്ച​ത്.

ഇ​ട​പാ​ടു​ക​ൾ​ക്കു ശി​വ​ശ​ങ്ക​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ച്ച​തി​നു​ള്ള സൂ​ച​ന​ക​ള്‍ വേ​ണു​ഗോ​പാ​ലു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യ​ത്തി​ലു​ണ്ട്. സ്വ​പ്ന​യ്ക്കു ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് വേ​ണു​ഗോ​പാ​ലി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ശി​വ​ശ​ങ്ക​റാ​ണ്.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ ശി​വ​ശ​ങ്ക​ര്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തോ​യെ​ന്ന​ത് അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്ത​ണ​മെ​ന്നു ക​സ്റ്റം​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വി​ല്‍ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ശി​വ​ശ​ങ്ക​റി​നെ കേ​സി​ല്‍ ക​സ്റ്റം​സ് പ്ര​തി ചേ​ര്‍​ത്തി​ട്ടി​ല്ല.

90 മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത​തു​കൊ​ണ്ടു പ്ര​തി​യാ​ക്കു​മെ​ന്ന് അ​ര്‍​ഥ​മി​ല്ല. കേ​സി​ല്‍ ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ക​സ്റ്റം​സി​ന്‍റെ അ​ധി​കാ​ര​ത്തെ മു​ന്‍​കൂ​ര്‍​ജാ​മ്യ​ത്തി​ലൂ​ടെ ത​ട​യാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.