49 അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്
Thursday, October 29, 2020 8:31 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നും 49 സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​പ്ര​തീ​ക്ഷിത വ​ർ​ധ​ന​യാ​കും ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട്. ഫി​ലാ​ഡ​ൽ​ഫി​യ​യി​ലു​ള്ള കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ പോ​ളി​സി ലാ​ബാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

താ​പ​നി​ല കു​റ​യു​ന്ന​ത് തു​ട​രു​ന്ന​തി​നാ​ൽ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന രോ​ഗ വ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന് ഗ​വേ​ഷ​ക​ർ പ്ര​വ​ചി​ക്കു​ന്നു. ​ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്ക​പ്പെ​ട്ട രാ​ജ്യ​മാ​ണ് അ​മേ​രി​ക്ക.

അ​തേ​സ​മ​യം, പോ​ളി​സി ലാ​ബി​ന്‍റെ പ്ര​വ​ച​നം സം​ബ​ന്ധി​ച്ച് ഔദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ന്നും ഇ​തു​വ​രെ വ​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.