ഫ്രാ​ൻ​സി​ൽ ഭീ​ക​രാ​ക്ര​മ​ണം; മൂ​ന്ന് മ​ര​ണം
Friday, October 30, 2020 11:57 AM IST
പാ​രീ​സ്: ദ​ക്ഷി​ണ ​ഫ്രാ​ൻ​സി​ലെ നീ​സ് ന​ഗ​ര​ത്തി​ലെ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള ബ​സി​ലി​ക്ക​യി​ൽ കത്തിയാക്രമണം. അ​ക്ര​മി ആ​രാ​ധ​ന​യ്ക്കെ​ത്തി​യ സ്ത്രീ​യു​ടെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. ര​ണ്ടു പേ​രെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഒ​ൻ​പ​തോ​ടെ ആ​രാ​ധ​ന ന​ട​ക്കു​മ്പോ​ഴായിരുന്നു സംഭവം. പ​ള്ളി​ക്കു​ള്ളി​ൽ കടന്നാണ് ആക്രമണമുണ്ടായത്. ഈ ​സ​മ​യം പ​ള്ളി​ക്കു​ള്ളി​ൽ നി​ര​വ​ധി ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ളെ കീ​ഴ​ട​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് വെ​ടി​വ​ച്ചു. പ​രി​ക്കേ​റ്റ അ​ക്ര​മി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന് നീ​സ് മേ​യ​ർ ക്രി​സ്റ്റ്യ​ൻ എ​സ്ട്രോ​സി പ​റ​ഞ്ഞു.‌‌‌

അ​ക്ര​മി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ഫ്ര​ഞ്ച് ഭീ​ക​ര​വി​രു​ദ്ധ ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

അ​ടു​ത്തി​ടെ ഫ്രാ​ൻ​സി​ൽ പ്ര​വാ​ച​ക നി​ന്ദ ന​ട​ത്തി​യെ​ന്ന പേ​രി​ൽ അ​ധ്യാ​പ​ക​ന്‍റെ ക​ഴു​ത്ത​റ​ത്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തോ​ളം പേ​ർ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.