കു​വൈ​റ്റി​ൽ വ്യാ​ഴാ​ഴ്ച 760 പേ​ർ​ക്ക് കോ​വി​ഡ്; നാ​ല് മ​ര​ണം
Friday, October 30, 2020 6:54 AM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് 760 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 124,666 ആ​യി. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 767 ആ​യി ഉ​യ​ർ​ന്നു.

വ്യാ​ഴാ​ഴ്ച 552 പേ​രാ​ണു രോ​ഗ മു​ക്ത​രാ​യ​ത് . 115,475 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. നി​ല​വി​ൽ 8,424 പേ​രാ​ണു ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 104 പേ​ർ തീ​വ്ര പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 8,147 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 905,133 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.