ഇ​ന്ന​ത്തെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ആ​ദ​ർ​ശ​ങ്ങ​ളി​ല്ലാ​തെ: ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി
Friday, October 30, 2020 11:10 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ആ​ദ​ര്‍​ശ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണെ​ന്ന് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി. നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സു​രേ​ന്ദ്ര​ന​ഗ​റി​ല്‍ ന​ട​ന്ന പ്ര​ച​ര​ണ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

25 കോ​ടി രൂ​പ​യ്ക്ക് ഗു​ജ​റാ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ മു​ഴു​വ​നാ​യും വാ​ങ്ങു​വാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ മു​ന്‍ എം​എ​ല്‍​എ​യെ 25 കോ​ടി രൂ​പ​യ്ക്ക് ബി​ജെ​പി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് മ​റു​പ​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡി​നെ കൈ​കാ​ര്യം ചെ​യ്ത​തി​ല്‍ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന് തെ​റ്റ് സം​ഭ​വി​ച്ചു​വെ​ന്നും വി​ജ​യ് രൂ​പാ​ണി പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ തെ​രു​വി​ല്‍ കി​ട​ന്ന് മ​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.