സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ പ​രി​പൂ​ർ​ണ സു​ര​ക്ഷാ​ചു​മ​ത​ല ഇ​നി സി​ഐ​എ​സ്എ​ഫി​ന്
Saturday, October 31, 2020 3:06 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ പ​രി​പൂ​ർ​ണ സു​ര​ക്ഷാ​ചു​മ​ത​ല ഇ​നി സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ന്(​സി​ഐ​എ​സ്എ​ഫ്). സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. സ​മ​ര​ക്കാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. 200 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നാ​ണ് ഇ​നി സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല.

പു​തി​യ തീ​രു​മാ​നം വ​രു​ന്ന​തോ​ടെ നി​ല​വി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള വി​മു​ക്ത​ഭ​ട​ന്മാ​രെ സു​ര​ക്ഷാ​ജോ​ലി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ​മ​രം ന​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്തി​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ നാ​ലു ക​വാ​ട​ങ്ങ​ള്‍​ക്കു പു​റ​മെ കോ​മ്പൗ​ണ്ടി​ലും സി​ഐ​എ​സ്എ​ഫി​ന്‍റെ സു​ര​ക്ഷ​യു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.