ബി​ജെ​പി​യു​ടെ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ൻ വാ​ഗ്ദാ​നം; ഒ​രു തെ​റ്റു​മി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Saturday, October 31, 2020 5:19 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ൻ വാ​ഗ്ദാ​നം ച​ട്ട​ലം​ഘ​ന​മ​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ൻ വാ​ഗ്ദാ​നം ബി​ജെ​പി ന​ൽ​കി​യ​ത്.

ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​വ​ര​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ സാ​കേ​ത് ഗോ​ഖ​ലെ ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ഒ​രു വ്യ​വ​സ്ഥ​യും ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ക്സി​ന്‍ സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ന​യ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ല, ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വാ​ഗ്ദാ​നം വോ​ട്ട​ര്‍​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ലാ​ണെ​ന്നും സാ​കേ​ത് ഗോ​ഖ​ലെ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ബീ​ഹാ​റി​ലെ ഓ​രോ​രു​ത്ത​ര്‍​ക്കും സൗ​ജ​ന്യ​മാ​യി കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.