ഡൽഹിയെ എറിഞ്ഞുവീഴ്ത്തി; മുംബൈക്ക് ഒമ്പത് വിക്കറ്റ് ജയം
Saturday, October 31, 2020 10:27 PM IST
ദു​ബാ​യ്: തു​ട​ർ​ച്ച​യാ​യ നാ​ലാം മ​ത്സ​ര​ത്തി​ലും ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് തോ​ൽ​വി. ഇ​തോ​ടെ ഡ​ൽ​ഹി​യു​ടെ പ്ലേ ​ഓ​ഫി​നു​ള്ള കാ​ത്തി​രി​പ്പ് നീ​ണ്ടു. മും​ബൈ ഇ​ന്ത്യ​ൻ​സ് ഒ​ന്പ​ത് വി​ക്ക​റ്റി​നാണ് ഡ​ൽ​ഹിയെ വീഴ്ത്തിയത്.

ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 111 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 14.2 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മും​ബൈ മ​റി​ക​ട​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഇ​ഷാ​ൻ കി​ഷ​നാ​ണ് മും​ബൈ വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. 47 പ​ന്തു​ക​ൾ നേ​രി​ട്ട കി​ഷ​ൻ മൂ​ന്നു സി​ക്സും എ​ട്ട് ഫോ​റു​മ​ട​ക്കം 72 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. ആ​ന്‍റി​ച്ച് നോ​ർ​ട്ജെ​യെ സി​ക്സി​നു പ​റ​ത്തി​യാ​ണ് ഇ​ഷാ​ൻ കി​ഷ​ൻ വി​ജ​യ റ​ണ്‍ കു​റി​ച്ച​ത്.

മും​ബൈ ബൗ​ള​ർ​മാ​രു​ടെ ത​ക​ർ​പ്പ​ൻ ഏ​റി​നു മു​ന്നി​ൽ പ​ക​ച്ച ഡ​ൽ​ഹി​ക്ക് 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 110 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ട്രെ​ൻ​ഡ് ബോ​ൾ​ട്ടും ജ​സ്പ്രീ​ത് ബും​റ​യു​മാ​ണ് ഡ​ൽ​ഹി​യെ ത​ക​ർ​ത്ത​ത്.

ഡ​ൽ​ഹി​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​ത്ത ശി​ഖ​ർ ധ​വാ​ൻ പു​റ​ത്താ​യി. പൃ​ഥ്വി ഷാ​യും വേ​ഗ​ത്തി​ൽ വീ​ണു. ശ്രേ​യ​സ് അ​യ്യ​രും ഋ​ഷ​ഭ് പ​ന്തും ഒ​രു​മി​ച്ച് ഡ​ൽ​ഹി​യെ ക​ര​ക​യ​റ്റു​മെ​ന്നു തോ​ന്നി​ച്ചെ​ങ്കി​ലും അ​തു​മു​ണ്ടാ​യി​ല്ല.

35 റ​ണ്‍​സി​ന്‍റെ സ​ഖ്യ​മു​ണ്ടാ​ക്കി​യ ഈ ​കൂ​ട്ടു​കെ​ട്ട് രാ​ഹു​ൽ ച​ഹ​ർ പൊ​ളി​ച്ചു. 12-ാം ഓ​വ​റി​ൽ മാ​ർ​ക​സ് സ്റ്റോ​യി​ൻ​സി​നെ​യും (2) പ​ന്തി​നെ​യും (21) ബും​റ പു​റ​ത്താ​ക്കി​യ​തോ​ടെ ഡ​ൽ​ഹി ത​ക​ർ​ച്ച ഉ​റ​പ്പാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.