അ​ഞ്ച് തൃ​ണ​മൂ​ൽ എം​പി​മാ​ർ ഏ​ത് സ​മ​യ​വും പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വെ​ക്കാം: ബി​ജെ​പി നേ​താ​വ്
Sunday, November 22, 2020 7:57 AM IST
കൊ​ൽ​ക്ക​ത്ത: അ​ഞ്ച് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ ഏ​ത് നി​മി​ഷ​വും പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വെ​ക്കാ​മെ​ന്ന് ബി​ജെ​പി നേ​താ​വും എം​പി​യു​മാ​യ അ​ർ​ജു​ൻ സിം​ഗ്. തൃ​ണ​മൂ​ലി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ സൗ​ഗ​ത റോ​യ്, സു​വേ​ന്ദു അ​ധി​കാ​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ രാ​ജി​വ​ച്ച് ബി​ജെ​പി​യി​ലെ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്യാ​മ​റ​ക്ക് മു​ന്നി​ൽ സൗ​ഗ​ത റോ​യ് തൃ​ണ​മൂ​ലി​ന് വേ​ണ്ടി സം​സാ​രി​ച്ചേ​ക്കാം. പ​ക്ഷേ ക്യാ​മ​റ മാ​റ്റി​യാ​ൽ അ​ദ്ദേ​ഹം ഞ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കാ​മെ​ന്നും അ​ർ​ജു​ൻ സിം​ഗ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

’വ​രും ദി​വ​സ​ങ്ങ​ളി​ൽ ബി​ജെ​പി ബം​ഗാ​ളി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും. സു​വേ​ന്ദു അ​ധി​കാ​രി ബി​ജെ​പി​യി​ൽ ചേ​രു​ന്ന ദി​വ​സം തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന് അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ ക​ഴി​യി​ല്ല. സ​ർ​ക്കാ​ർ താ​ഴെ വീ​ഴും’- അ​ർ​ജു​ൻ സിം​ഗ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.