മ​ക്രോ​ണി​നെ​തി​രെ പാ​ക് മ​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫ്രാ​ൻ​സ്
Monday, November 23, 2020 9:27 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണി​നെ​തി​രെ പാ​കി​സ്ഥാ​നി​ലെ മ​ന്ത്രി ഷി​റീ​ൻ മ​സാ​രി ന​ട​ത്തി​യ പ​രാ​മ​ർ​ശം തി​രു​ത്ത​ണ​മെ​ന്ന് പാ​ക് അ​ധി​കൃ​ത​രോ​ട് ഫ്രാ​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ക് മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഞെ​ട്ടി​ച്ചു​വെ​ന്നും നി​ന്ദ്യ​മാ​യ വാ​ക്കു​ക​ൾ വെ​റു​പ്പി​ന്‍റെ​യും അ​ക്ര​മ​ത്തി​ന്‍റെ​യും രീ​തി ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്നും ഫ്രാ​ൻ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് പ​റ​ഞ്ഞു.

ഇ​ത്ത​രം അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​രു​ത്ത​ര​വാ​ദ​പ​ര​വും മാ​ന​ക്കേ​ടു​മാ​ണെ​ന്നുംഅ​തി​നെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നും ഫ്രാ​ൻ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.