സ്വ​ർ​ണ​ക്ക​ട​ത്ത്: ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​സ്റ്റം​സി​ന് അ​നു​മ​തി
Monday, November 23, 2020 1:42 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​ൻ ക​സ്റ്റം​സി​ന് കോ​ട​തി​യു​ടെ അ​നു​മ​തി. എ​റ​ണാ​കു​ള​ത്തെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ൽ ക​സ്റ്റം​സ് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് അ​റ​സ്റ്റി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ശി​വ​ശ​ങ്ക​റി​നെ​തി​രേ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ചെ​ന്ന് ക​സ്റ്റം​സ് കോ​ട​തി​യി​ൽ അ​റി​യി​ച്ചു. കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലെ​ത്തി ക​സ്റ്റം​സ് ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡി​ലാ​ണ് ശി​വ​ശ​ങ്ക​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.