എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്
Monday, November 23, 2020 5:11 PM IST
തൃ​ശൂ​ർ: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. ചി​യ്യാ​രം വ​ത്സ​ലാ​ല​യ​ത്തി​ൽ കൃ​ഷ്ണ​രാ​ജി​ന്‍റെ മ​ക​ൾ നീ​തു​വി​നെ (21) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി വ​ട​ക്കേ​ക്കാ​ട് ക​ല്ലൂ​ർ​കോ​ട്ട​യി​ൽ നി​ധീ​ഷി​നെ (27) യാ​ണു കോ​ട​തി ശി​ക്ഷി​ച്ച​ത്.

2019 ഏ​പ്രി​ൽ നാ​ലി​ന് രാ​വി​ലെ 6.45-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണു നീ​തു​വി​നെ വീ​ടി​ന്‍റെ ശു​ചി​മു​റി​യി​ൽ​വ​ച്ച് നി​ധീ​ഷ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കാ​ക്ക​നാ​ടു​ള്ള ഐ​ടി ക​ന്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ നി​ധീ​ഷ് ക​ത്തി​യും വി​ഷ​വും പെ​ട്രോ​ളും വാ​ങ്ങി വീ​ട്ടി​ലെ​ത്തി നീ​തു​വി​നെ ക​ഴു​ത്തി​ലും നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു എ​ന്നാ​ണ് കേ​സ്.

ജീ​വ​പ​ര്യ​ന്തം ത​ട​വി​നൊ​പ്പം പ്ര​തി അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. തൃ​ശൂ​ർ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

സി​റ്റി ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മി​ഷ​ണ​റാ​യ സി.​ഡി. ശ്രീ​നി​വാ​സ​നാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കേ​സി​ൽ പ്ര​തി​യാ​യ നി​ധീ​ഷ് 17 ത​വ​ണ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.