കു​വൈ​ത്തി​ൽ 337 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Tuesday, November 24, 2020 12:28 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച 337 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 140,393 ആ​യി.

24 മ​ണി​ക്കൂ​റി​നി​ടെ 670 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 132,848 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു​പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 868 ആ​യി.

നി​ല​വി​ൽ 6,677 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 80 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 4,492പു​തി​യ കൊ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ കൂ​ടി ന​ട​ത്തി​യ​തോ​ടെ ആ​കെ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം 1,056,493 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.