ഭ​ര​ണ​ഘ​ട​നാ ദി​നം: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കാ​ൻ ഉ​ത്ത​ര​വ്
Tuesday, November 24, 2020 7:06 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്ക​ണ​മെ​ന്നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

എ​ല്ലാ ജി​ല്ലാ ക​ള​ക്ട​ർ​മാ​രും, വ​കു​പ്പ് മേ​ധാ​വി​ക​ളും, പൊ​തു​മേ​ഖ​ലാ/​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​ക​ളും, സം​സ്ഥാ​ന/​ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​ക​ളും ഇ​തി​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് പൊ​തു​ഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​ർ​ക്കു​ല​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11-ന് ​ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കാ​നാ​ണു നി​ർ​ദേ​ശം. കോ​വി​ഡ്19 പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്ക​ണം ച​ട​ങ്ങു​ക​ളെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.