ഡ​ൽ​ഹി പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ൽ റാ​യി​ക്ക് കോ​വി​ഡ്
Thursday, November 26, 2020 10:40 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി പ​രി​സ്ഥി​തി മ​ന്ത്രി ഗോ​പാ​ല്‍ റാ​യി​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്ക​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ഗോപാൽ റായി നി​ര്‍​ദേ​ശി​ച്ചു.

ഡ​ല്‍​ഹി​യി​ലെ ആം ​ആ​ദ്മി പാ​ര്‍​ട്ടി സ​ര്‍​ക്കാ​രി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മൂ​ന്നാ​മ​ത്തെ മ​ന്ത്രി​യാ​ണ് ഗോ​പാ​ല്‍ റാ​യി. ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് ശി​ശോ​ദി​യ, ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യ്ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.