ക​ർ​ഷ​ക​രു​മാ​യി ച​ർ‌​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് കേ​ന്ദ്രം; സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി​മ​ന്ത്രി
Friday, November 27, 2020 7:04 PM IST
ന്യൂ​ഡ​ൽ​ഹി: വിവാദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രു​മാ​യി ച​ർ‌​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ. സ​ർ​ക്കാ​രു​മാ​യി ച​ർ‌​ച്ച​യ്ക്കു ക​ർ​ഷ​ക സം​ഘ​ട​ന​ക​ളെ ക്ഷ​ണി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച​യ്ക്ക് സ​ർ​ക്കാ​ർ എ​പ്പോ​ഴും ത​യാ​റാ​ണ്. അ​ടു​ത്ത ഘ​ട്ട ച​ർ​ച്ച​യ്ക്കാ​യി ഡി​സം​ബ​ർ മൂ​ന്നി​ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളെ ക്ഷ​ണി​ക്കു​ക​യാ​ണ്. കോ​വി​ന്‍റെ​യും ശൈ​ത്യ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ർ​ഷ​ക സം​ഘ​ട​ന​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക​ർ​ക്ക് ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ക്കാ​ൻ പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​ഞ്ചാ​ബി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട ക​ര്‍​ഷ​ക​ർ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ബു​രാ​രി​യി​ലാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.