കെ​എ​സ്എ​ഫ്ഇ വി​ഷ​യം പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്യും; വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന് എ.​വി​ജ​യ​രാ​ഘ​വ​ന്‍
Sunday, November 29, 2020 1:39 PM IST
തൃ​ശൂ​ർ: കെ​എ​സ്എ​ഫ്ഇ വി​ജി​ല​ൻ​സ് റെ​യ്ഡ് സം​ബ​ന്ധി​ച്ച പാ​ര്‍​ട്ടി​യി​ല്‍ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ. ​വി​ജ​യ​രാ​ഘ​വ​ൻ. വി​ഷ​യം പാ​ര്‍​ട്ടി കൂ​ട്ടാ​യി ചെ​ര്‍​ച്ച ചെ​യ്യും. എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന് പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കും. അ​തി​ന് ശേ​ഷം അ​ഭി​പ്രാ​യം പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സോ​ളാ​ർ വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഇ​ര​യാ​യ ആ​ൾ പ​റ​ഞ്ഞാ​ണ് പ്ര​ധാ​ന​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

ക​ർ​ഷ​ക സ​മ​രം കൈ​കാ​ര്യം ചെ​യ്ത രീ​തി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. ആ​ത്മ​ഹ​ത്യ ചെ​യ്ത കൃ​ഷി​ക്കാ​രു​ടെ എ​ണ്ണം കേ​ന്ദ്രം പു​റ​ത്തു വി​ടു​ന്നി​ല്ല. ക​ർ​ഷ​ക​നാ​യി ജീ​വി​ക്കാ​നാ​വു​ന്നി​ല്ല. വി​ദേ​ശ കു​ത്ത​ക​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​യ​മാ​ണ് കേ​ന്ദ്രം പാ​സാ​ക്കി​യ​തെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ വി​മ​ര്‍​ശി​ച്ചു.

കോ​ൺ​ഗ്ര​സ് തി​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കു​ന്ന​ത് അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യ​മാ​ണ്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ബി​ജെ​പി​യു​മാ​യി ധാ​ര​ണ ഉ​ണ്ടാ​ക്കി. ഇ​ത് അ​പ​ക​ട​ക​ര​മാ​യ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​മ​ര്‍​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.