ക​ർ​ഷ​ക പ്ര​ക്ഷോ​ഭം: ഡ​ൽ​ഹി​യി​ൽ ബി​ജെ​പി ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ന്നു
Sunday, November 29, 2020 10:39 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് ബി​ജെ​പി. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യു​ടെ വ​സ​തി​യി​ലാ​ണ് യോ​ഗം ന​ട​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്യു​ന്ന​താ​യാ​ണ് വി​വ​രം. നേരത്തേ, ​പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മി​ത് ഷാ ​മു​ന്നോ​ട്ടു​വ​ച്ച ഉ​പാ​ധി​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ള്ളി​യി​രു​ന്നു. ക​ർ​ഷ​ക​രു​ടെ ഏ​തു പ്ര​ശ്ന​വും ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും എ​ന്നാ​ൽ അ​തി​നു​മു​ന്പു പോ​ലീ​സ് നി​ർ​ദേ​ശി​ച്ച ഇ​ട​ത്തേ​ക്കു സ​മ​രം മാ​റ്റ​ണ​മെ​ന്നു​മാ​ണ് ഷാ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ബു​റാ​ഡി​യി​ലെ സ​മ​ര​വേ​ദി​യി​ലേ​ക്കു മാ​റി​ല്ലെ​ന്നും ഉ​പാ​ധി​വ​ച്ചു​ള്ള ച​ർ​ച്ച​യ്ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. ച​ർ​ച്ച വേ​ണ​മെ​ങ്കി​ൽ സ​മ​ര​വേ​ദി​യി​ലേ​ക്കു വ​ര​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.