ര​മ​ണ്‍ ശ്രീ​വാ​സ്ത​വ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി
Monday, November 30, 2020 8:29 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ൽ ന​ട​ന്ന വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സ് ഉ​പ​ദേ​ശ​ക​ൻ ര​മ​ൺ ശ്രീ​വാ​സ്ത​വ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ ര​മ​ൺ ശ്രീ​വാ​സ്ത​വ​യ്ക്ക് പ​ങ്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ നേ​രി​ട്ട് ഇ​ട​പെ​ടാ​ൻ ശ്രീ​വാ​സ്ത​വ​ക്ക് ക​ഴി​യി​ല്ല. ആ​രും അ​ദ്ദേ​ഹ​ത്തെ റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​തി​ല്ല. ആ​രും ശ്രീ​വാ​സ്ത​വ​യു​ടെ നി​ർ​ദ്ദേ​ശം സ്വീ​ക​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​താ​ദ്യ​മാ​യ​ല്ല പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തെ​ന്നും 2019 ലും 2018 ​ലും ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളു​ണ്ടെ​ന്നും അ​വി​ടെ ഒ​ന്നും ശ്രീ​വാ​സ്ത​വ​ക്ക് ഒ​രു പ​ങ്കും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.