പാ​ൻ​ഡെ​മി​ക്: ഈ ​വ​ർ​ഷം ലോ​കം തി​ര​ഞ്ഞ വാ​ക്ക്
Tuesday, December 1, 2020 6:44 AM IST
ന്യൂ​യോ​ർ​ക്ക്: മെ​റി​യം വെ​ബ്സ്റ്റ​ർ ഡി​ക്‌​ഷ​ന​റി​യു​ടെ ഓ​ൺ​ലൈ​ൻ പ​തി​പ്പി​ൽ ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ തി​ര​യ​പ്പെ​ട്ട വാ​ക്ക് ‘പാ​ൻ​ഡെ​മി​ക് (pandemic)’. കൊ​റോ​ണ വൈ​റ​സ് ലോ​ക​മെ​ങ്ങും ഭീ​തി വി​ത​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ‘മ​ഹാ​മാ​രി’ എ​ന്ന​ർ​ഥ​മു​ള്ള ഈ ​വാ​ക്കി​ന്‍റെ പൊ​രു​ള​റി​യാ​ൻ ഇ​ത്ര​യും ആ​ൾ​ത്തി​ര​ക്കു സൃ​ഷ്ടി​ച്ച​തെ​ന്നാ​ണു ഡി​ക്‌​ഷ​ന​റി​ക്കാ​ർ പ​റ​യു​ന്ന​ത്.

കോ​വി‍​ഡി​നെ മ​ഹാ​മാ​രി​യാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ച് 11 മു​ത​ലാ​ണ് ലോ​കം ഈ ​വാ​ക്കി​നു പി​ന്നാ​ലെ കൂ​ടി​യ​ത്. ലാ​റ്റി​ൻ, ഗ്രീ​ക്ക് ഭാ​ഷ​യി​ൽ നി​ന്നാ​ണ് പാ​ൻ​ഡെ​മി​ക് എ​ന്ന വാ​ക്ക് ഉ​ദ്ഭ​വി​ച്ച​ത്. പ്ലേ​ഗ് ബാ​ധ​യ്ക്കു​ശേ​ഷം 1660 മു​ത​ലാ​ണ് ലോ​ക​ത്ത് ഈ ​വാ​ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.