ഇ​സ്ലാം സം​സ്കാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മ​മെ​ന്നു പ​രാ​തി; മു​സ്ലിം യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, December 1, 2020 10:20 AM IST
ഭോ​പ്പാ​ൽ: "​ലൗ ജി​ഹാ​ദ്’ നി​യ​മ​ത്തി​നു സ​മാ​ന​മാ​യ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലും അ​റ​സ്റ്റ്. ഇ​ർ​ഷാ​ദ് ഖാ​ൻ എ​ന്ന മു​സ്ലിം യു​വാ​വി​നെ​യാ​ണു ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹി​ന്ദു​മ​ത​വി​ശ്വാ​സി​യാ​യ യു​വ​തി​യെ ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ഇ​ർ​ഷാ​ദ് ഖാ​ൻ വി​വാ​ഹം ചെ​യ്ത​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച യു​വ​തി ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്കു തി​രി​കെ​പോ​യി. പി​ന്നാ​ലെ​യാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

യു​വാ​വി​ന്‍റെ കു​ടും​ബം ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​സ്ലാം സം​സ്കാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് യു​വ​തി​യു​ടെ പ​രാ​തി. വി​വാ​ഹം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ആ​യി​രു​ന്നു​വെ​ന്നും അ​റ​ബി ഭാ​ഷ പ​ഠി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്.

സം​സ്ഥാ​ന​ത്തെ നി​ല​വി​ലു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ നി​യ​മ​മാ​യ മ​ധ്യ​പ്ര​ദേ​ശ് ധ​ർ​മ സ്വാ​ത​ന്ത്ര്യ ബി​ൽ 2020 പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ർ​ഷാ​ദ് ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഭ​ര​ത് ദു​ബൈ പ​റ​ഞ്ഞു.

മു​സ്ലിം പു​രു​ഷ​ൻ ഇ​ത​ര​മ​ത​സ്ഥ​രാ​യ സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്യു​ന്ന​തി​നെ​യാ​ണ് ലൗ ​ജി​ഹാ​ദ് എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​നെ​തി​രേ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ നി​യ​മം പാ​സാ​ക്കി​യി​രു​ന്നു. ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രു​ക​ളും ഇ​ത്ത​രം നി​യ​മ​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.