സി​ദ്ധി​ഖ് കാ​പ്പ​ന്‍റെ അ​റ​സ്റ്റ്: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ത്ര​പ്ര​വ​ർ​ത്ത​ക സം​ഘ​ട​ന
Tuesday, December 1, 2020 12:08 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സ് കൊ​ല​ക്കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ധി​ഖ് കാ​പ്പ​ൻ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ കെ​യു​ഡ​ബ്ല്യു​ജെ. സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് സം​ഘ​ട​ന ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ സി​ദ്ധി​ഖ് കാ​പ്പ​ൻ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് സ​മ്മ​തി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത് അ​വ​ർ​ക്ക് ല​ഭി​ച്ച നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

ക​സ്റ്റ​ഡി​യി​ൽ ഉ​റ​ങ്ങാ​ൻ പോ​ലും സ​മ്മ​തി​ക്കാ​തെ അ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ച്ചു​വെ​ന്നും സം​ഘ​ട​ന ആ​രോ​പി​ക്കു​ന്നു. സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്ക​ണം അ​ന്വേ​ഷ​ണം എ​ന്നും കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സി​ദ്ധി​ഖ് കാ​പ്പ​ന്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​ണെ​ന്ന യു​പി സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം തെ​റ്റാ​ണ്. ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​ണ് കാ​പ്പ​നെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.​സി​ദ്ദി​ഖ് കാ​പ്പ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.