പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ്
Thursday, December 3, 2020 11:29 AM IST
കൊ​ച്ചി: പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. പോ​പ്പു​ല​ർ ഫ്ര​ണ്ട് ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഐ.​എം. സ​ലാം, ദേ​ശീ​യ സെ​ക്ര​ട്ട​റി ന​സ​റു​ദ്ദീ​ൻ എ​ള​മ​രം എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണു പ​രി​ശോ​ധ​ന.

മ​റ്റൊ​രു നേ​താ​വാ​യ തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന സ്വ​ദേ​ശി അ​ഷ്റ​ഫ് മൗ​ല​വി​യു​ടെ പൂ​ന്തു​റ​യി​ലെ വീ​ട്ടി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണു സൂ​ച​ന. അ​തേ​സ​മ​യം, റെ​യ്ഡി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​ഡി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.