ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്നം; ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ഇ​ബ്രാ​ഹിം​കു​ഞ്ഞ്
Friday, December 4, 2020 7:09 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ൻ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ബ്രാ​ഹിം​കു​ഞ്ഞ് ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ മി​ക​ച്ച ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​ക്കി.

കേ​സി​ൽ അ​ഞ്ചാം പ്ര​തി​യാ​യ ഇ​ബ്രാ​ഹിം കു​ഞ്ഞ് കൊ​ച്ചി​യി​ലെ ലേ​ക് ഷോ​ർ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.