ബ​ജ്റം​ഗ്ദ​ളിന്‍റെ ഭീഷണി; ക്രിസ്മസിന് ഹിന്ദുക്കൾ പള്ളിയിൽ പോയാൽ ഇടികിട്ടും
Saturday, December 5, 2020 11:13 AM IST
ഗു​വാ​ഹ​ത്തി: ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഹി​ന്ദു​ക്ക​ൾ പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി തീ​വ്ര ഹി​ന്ദു​സം​ഘ​ട​ന ബ​ജ്റം​ഗ്ദ​ൾ. ആ​സാ​മി​ലെ കാ​ച്ച​ർ ജി​ല്ല​യി​ലെ ബ​ജ്റം​ഗ്ദ​ളി​ന്‍റെ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ഥു നാ​ഥ് ആ​ണ് ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

"ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഹി​ന്ദു​ക്ക​ൾ പ​ള്ളി​ക​ളി​ൽ സ​ന്ദ​ർ​ശി​ച്ചാ​ൽ അ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കും. ഷി​ല്ലോം​ഗി​ല്‍ അ​വ​ര്‍ അ​മ്പ​ല​ങ്ങ​ള്‍ അ​ട​ച്ചു പൂ​ട്ടി​ക്കു​ക​യാ​ണ്. എ​ന്നി​ട്ടാ​ണ് ന​മ്മ​ള്‍ അ​വ​രോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​ത് ഞ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മി​ഥു നാ​ഥ് പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ള്‍ ന​മ്മ​ളെ ഗു​ണ്ടാ സം​ഘം എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ഇ​തി​ൽ നാം ​ശ​രി​ക്കും അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണ് വേ​ണ്ട​ത്. ന​മ്മു​ടെ ഹി​ന്ദു പെ​ണ്‍​കു​ട്ടി​ക​ളെ ആ​രെ​ങ്കി​ലും തൊ​ട്ടാ​ല്‍ ന​മ്മ​ള്‍ ഗു​ണ്ട​ക​ളാ​കും. അ​തി​ല്‍ അ​ഭി​മാ​നം മാ​ത്ര​മേ​യു​ള്ളു​വെ​ന്നും മി​ഥു​ന് നാ​ഥ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.