മ​റൈ​ൻ​ ഡ്രൈ​വി​ലെ ഫ്ലാറ്റി​ൽ നി​ന്ന് സ്ത്രീ വീ​ണ സംഭവത്തിൽ ദുരൂഹത
Saturday, December 5, 2020 11:30 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മ​റൈ​ന്‍​ ഡ്രൈ​വി​ന് സ​മീ​പ​ത്തെ ഫ്ലാറ്റി​ലെ ആ​റാം നി​ല​യി​ല്‍ നി​ന്നും വീ​ണ് മ​ധ്യ​വ​യ​സ്ക​യ്ക്ക് പ​രി​ക്ക്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യാ​യ രാ​ജ​കു​മാ​രി (50) ആ​ണ് മ​റൈ​ന്‍ ഡ്രൈ​വി​ന് സ​മീ​പ​മു​ള്ള ലി​ങ്ക് ഹൊ​റൈ​സ​ന്‍ ഫ്ലാറ്റി​ലെ ആ​റാം​നി​ല​യി​ല്‍ നി​ന്ന് താ​ഴെ വീ​ണ​ത്.

സംഭവത്തിൽ ദുരൂഹതയുള്ളതിനെ തുടർന്നു ചാ​ടി​യ​താ​ണോ അ​ബ​ദ്ധ​ത്തി​ല്‍ വീ​ണ​താ​ണോ​യെ​ന്ന് പോലീസ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. സാ​ര​മാ​യ പ​രി​ക്കേ​റ്റ ഇ​വ​രെ എ​റ​ണാ​കു​ളത്തെ സ്വകാര്യം ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ്ലാറ്റ് ഉടമയെ പോലീസ് ചോദ്യം ചെയ്യുകയാണ്.

പുലർച്ചെ ആ​റോ​ടെ ഫ്ലാ​റ്റി​ലെ പാ​ര​പ്പ​റ്റി​ലാ​ണ് ഇ​വ​രെ വീ​ണ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ര്‍ സാ​രി കി​ട​ക്കു​ന്ന​ത് ക​ണ്ട് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് സ്വകാര്യ ആശുപത്രിയിലേക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

വ​ര്‍​ഷ​ങ്ങ​ളാ​യി മ​റൈ​ന്‍ ​ഡ്രൈ​വി​ലെ ഫ്ലാ​റ്റി​ല്‍ വീ​ട്ടു​ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ഇവർ നാ​ട്ടി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രി​ച്ചെ​ത്തി​യ​തെ​ന്നും മ​റ്റു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണെ​ന്നും സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.