പ​ശ്ചി​മ ബം​ഗാ​ളി​ൽ ടി​എം​സി-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ; ബോം​ബേ​റ്
Saturday, December 5, 2020 5:38 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്(ടി​എം​സി) - ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. പ​ശ്ചി​മ ബം​ഗാ​ളി​ലെ പാ​സ്ചിം ബ​ർ​ദ്ധ​മാ​ൻ ജി​ല്ല​യി​ലാ​ണ് ഇ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റു. നി​ര​വ​ധി വീടു​ക​ളും കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ബോം​ബേ​റും ഉ​ണ്ടാ​യി. നി​ല​വി​ൽ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ടി​എം​സി പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ൽ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ന്ന​താ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ദി​പീ​ല് ഘോ​ഷ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ എ​ല്ലാം ടി​എം​സി ത​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.