ല​ബു​ഷെ​യ്ന് സെ​ഞ്ചു​റി; ഓ​സീ​സ് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ
Friday, January 15, 2021 1:59 PM IST
ബ്രി​സ്ബെ​യ്ൻ: മാ​ർ​ന​സ് ല​ബു​ഷെ​യ്ന്‍റെ സെ​ഞ്ചു​റി മി​ക​വി​ൽ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം ഇ​ന്ത്യ​യ്ക്കെ​തി​രേ ഓ​സ്ട്രേ​ലി​യ ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് ഒ​ന്നാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ 274/5 എ​ന്ന നി​ല​യി​ലാ​ണ്. ല​ബു​ഷെ​യ്ൻ 108 റ​ണ്‍​സ് നേ​ടി.

പ​രി​ക്കി​ന്‍റെ പി​ടി​യി​ൽ നാ​ലാം ടെ​സ്റ്റി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജ് ന​ൽ​കി​യ​ത്. ആ​ദ്യ ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ ഓ​പ്പ​ണ​ർ ഡേ​വി​ഡ് വാ​ർ​ണ​റെ (1) സി​റാ​ജ് മ​ട​ക്കി. സ്കോ​ർ 17-ൽ ​എ​ത്തി​യ​പ്പോ​ൾ മാ​ർ​ക്ക​സ് ഹാ​രി​സി​നെ വീ​ഴ്ത്തി ഷ​ർ​ദു​ൽ ഠാ​ക്കൂ​റും ഇ​ന്ത്യ​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി.

എ​ന്നാ​ൽ സ്റ്റീ​വ് സ്മി​ത്ത്-​ല​ബു​ഷെ​യ്ൻ സ​ഖ്യം ക്രീ​സി​ലെ​ത്തി​യ​തോ​ടെ ഓ​സീ​സ് ക​ര​ക​യ​റി. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും 70 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 36 റ​ണ്‍​സ് നേ​ടി​യ സ്മി​ത്തി​നെ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ വീ​ഴ്ത്തി​യ​തോ​ടെ​യാ​ണ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ഞ്ഞ​ത്.

പി​ന്നാ​ലെ എ​ത്തി​യ മാ​ത്യൂ വേ​ഡ് വേ​ഗ​ത്തി​ൽ സ്കോ​റിം​ഗ് ആ​രം​ഭി​ച്ച​ത് ഓ​സീ​സി​ന്‍റെ റ​ണ്‍​നി​ര​ക്ക് ഉ​യ​ർ​ത്തി. 45 റ​ണ്‍​സ് നേ​ടി​യ വെ​ഡി​നെ​യും പി​ന്നാ​ലെ ല​ബു​ഷെ​യ്നെ​യും മ​ട​ക്കി അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ ടി.​ന​ട​രാ​ജ​ൻ ഇ​ന്ത്യ​യ്ക്ക് ബ്രേ​ക്ക് ത്രൂ ​ന​ൽ​കി.

ല​ബു​ഷെ​യ്ൻ പോ​യ ശേ​ഷം ക്രീ​സി​ൽ ഒ​ത്തു​കൂ​ടി​യ ക്യാ​പ്റ്റ​ൻ ടിം ​പെ​യി​നും (പു​റ​ത്താ​കാ​തെ 38), കാ​മ​റൂ​ണ്‍ ഗ്രീ​നും (പു​റ​ത്താ​കാ​തെ 28) ആ​ദ്യ ദി​നം കൂ​ടു​ത​ൽ വി​ക്ക​റ്റ് പോ​കാ​തെ കാ​ത്തു.

സി​ഡ്നി ടെ​സ്റ്റി​ൽ ക​ളി​ച്ച ആ​ർ.​അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ നാ​ലാം ടെ​സ്റ്റി​നി​റ​ങ്ങി​യ​ത്. ഓ​സീ​സ് നി​ര​യി​ൽ ഓ​പ്പ​ണ​ർ വി​ൽ പു​കോ​വി​സ്കി​ക്കും പ​രി​ക്ക് മൂ​ലം ക​ള​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. നാ​ല് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ ഇ​രു​ടീ​മും ഓ​രോ ജ​യം വീ​തം നേ​ടി മു​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------