യു​പി, ഉ​ത്ത​രാ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​എ​സ്പി ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് മാ​യാ​വ​തി
Friday, January 15, 2021 7:55 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി (ബി​എ​സ്പി) ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി.

ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യും ബി​എ​സ്പി സ​ഖ്യം ഉ​ണ്ടാ​ക്കി​ല്ല. എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബി​എ​സ്പി ഒ​റ്റ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും ത​ന്‍റെ ജന്മദി​ന​ത്തി​ൽ മാ​യാ​വ​തി പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ടു​ത്ത​വ​ർ​ഷം ബി​എ​സ്പി സ​ർ​ക്കാ​ർ രൂ​പീക​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ധി​കാ​രം നേ​ടു​ന്ന​തി​നാ​യി താ​ൻ ഒ​രി​ക്ക​ലും ത​ന്‍റെ ത​ത്വ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്തി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി എ​ല്ലാ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ഒ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. യു​പി​യി​ൽ ബി​എ​സ്പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------