പ​ത്ത​ര​മാ​റ്റ് തി​ള​ക്കം; ഇ​ന്ത്യ​ൻ ടീ​മി​ന് സ​മ്മാ​ന​മാ​യി അ​ഞ്ച് കോ​ടി രൂപ ന​ൽ​കി ബി​സി​സി​ഐ
Tuesday, January 19, 2021 2:10 PM IST
ന്യൂഡൽഹി: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക്ക​ര്‍ ടെ​സ്റ്റ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ന്‍ ടീ​മി​ന് സ​മ്മാ​ന​മാ​യി അ​ഞ്ച് കോ​ടി രൂ​പ. ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​ആ​ണ് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​യും രം​ഗ​ത്തെ​ത്തി.

ബ്രി​സ്ബെ​യ്നി​ലെ നാ​ലാം ടെ​സ്റ്റി​ലാ​ണ് ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റി​ന് ഓ​സീ​സി​നെ തോ​ൽ​പ്പി​ച്ച​ത്. 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. 32 വ​ർ​ഷം തോ​ൽ​വി​യ​റി​യാ​തെ ഓ​സ്ട്രേ​ലി​യ മു​ന്നേ​റി​യ മൈ​താ​ന​ത്താ​ണ് ഇ​ന്ത്യ ച​രി​ത്ര ജ​യം കു​റി​ച്ച​ത്.

വി​രാ​ട് കോ​ഹ്‌​ലി, ആ​ർ.​അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ തു​ട​ങ്ങി​യ മു​ൻ​നി​ര താ​ര​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് അ​വ​സാ​ന ടെ​സ്റ്റി​ൽ ഇ​ന്ത്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. യു​വ​താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പോ​രാ​ട്ട​വീ​ര്യ​മാ​ണ് ഐ​തി​ഹാ​സി​ക പ​ര​മ്പ​ര ജ​യം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------