സ്പീ​ക്ക​റു​ടെ പു​റ​കെ ന​ട​ക്കു​ന്ന​വ​ർ നാ​ളെ നി​ങ്ങ​ളു​ടെ പു​റ​കെ​യും വ​രും: മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ
Thursday, January 21, 2021 11:59 AM IST
തിരുവനന്തപുരം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ പു​റ​കെ ന​ട​ക്കു​ന്ന​വ​ർ നാ​ളെ നി​ങ്ങ​ളു​ടെ പു​റ​കെ​യും വ​രു​മെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ. അ​വ​ർ നി​ങ്ങ​ളു​ടെ പു​റ​കെ ന​ട​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല നി​ങ്ങ​ളെ കി​ട​ത്തു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​രി​ന് ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് യു​ഡി​എ​ഫ് കൂ​ട്ടു​നി​ൽ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ്പീ​ക്ക​ർ​ക്കെ​തി​രെ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തേ​സ​മ​യം, സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ഷ്പ​ക്ഷ​ന​ല്ലെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹം ത​നി പാ​ർ​ട്ടി​ക്കാ​ര​നാ​ണെ​ന്നും സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി​യെ സ്പീ​ക്ക​ർ നി​യ​ന്ത്രി​ക്കു​ന്നി​ല്ലെ​ന്നും പി.‌​ടി. തോ​മ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------