സോ​ണി​യ വി​ളി​ച്ചു, പ​രി​ഭ​വം മാ​റി; തോ​മ​സ് മാ​ഷ് കോ​ൺ​ഗ്ര​സ് വി​ടി​ല്ല
Friday, January 22, 2021 9:42 PM IST
കൊ​ച്ചി: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന മു​ൻ​മ​ന്ത്രി കെ.​വി. തോ​മ​സ് പാ​ർ​ട്ടി​വി​ടി​ല്ല. സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ചെ​ന്നും കെ.​വി. തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന കേ​ന്ദ്ര​നേ​താ​ക്ക​ളെ കാ​ണാ​ൻ സോ​ണി​യ ഗാ​ന്ധി നി​ർ​ദേ​ശി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചു നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. സോ​ണി​യ ഗാ​ന്ധി എ​ന്ത് പ​റ​ഞ്ഞാ​ലും ത​ല​കു​നി​ച്ച് അ​നു​സ​രി​ക്കും. ചി​ല ദുഃ​ഖ​ങ്ങ​ളും പ​രി​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. എ​ന്നാ​ൽ പാ​ര്‍​ട്ടി​യു​മാ​യി പ്ര​ശ്ന​ങ്ങ​ളി​ല്ല. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ള​രെ​യ​ധി​കം ആ​ക്ഷേ​പി​ച്ചു​വെ​ന്നും കെ ​വി തോ​മ​സ് പ​റ‍​ഞ്ഞു.

ഇ​ട​തു​മു​ന്ന​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. അ​തൊ​ക്കെ മാ​ന​സി​ക​മാ​യി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ങ്ങോ​ട്ട് മാ​റി​നി​ൽ​ക്കാ​മെ​ന്ന് പ​റ‍​ഞ്ഞി​രു​ന്നു. പാ​ർ​ട്ടി​യി​ൽ സ്ഥാ​നം ചോ​ദി​ച്ചു എ​ന്ന​ത് തെ​റ്റി​ധാ​ര​ണ മാ​ത്ര​മാ​ണ്.

പാ​ർ​ട്ടി​യി​ൽ നി​ന്ന് ധാ​രാ​ളം വൈ​കാ​രി​ക പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്നു. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം പ​ല​തി​ലും വേ​ദ​ന​യു​ണ്ടാ​ക്കി. ഓ​ണ്‍​ലൈ​നി​ലും അ​ല്ലാ​തെ​യും ഏ​റെ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ കേ​ള്‍​ക്കേ​ണ്ടി​വ​ന്നു. പാ​ർ​ട്ടി​യി​ൽ കൂ​ടു​ത​ൽ പ​ദ​വി​ക​ളോ സ്ഥാ​ന​മോ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------