കോ​ണ്‍​ഗ്ര​സി​ൽ പൂ​ർ​ണ വി​ശ്വാ​സ​മെ​ന്ന് കെ.​വി.​തോ​മ​സ്
Saturday, January 23, 2021 2:17 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ണി​യ ഗാ​ന്ധി ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ത​നി​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് കെ.​വി.​തോ​മ​സ്. ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി​യി​ൽ സ്ഥാ​ന​ങ്ങ​ളോ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റോ താ​ൻ ചോ​ദി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി​ക്ക് മു​ന്നി​ൽ താ​ൻ ഫോ​ർ​മു​ല​ക​ളൊ​ന്നും വ​ച്ചി​ട്ടി​ല്ല. ത​നി​ക്കു​ണ്ടാ​യ വി​ഷ​മ​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ലാ​ണ് പ​റ​ഞ്ഞ​തെ​ന്നും മ​റി​ച്ചു​ള്ള പ്ര​ച​ര​ണ​ങ്ങ​ളെ​ല്ലാം തെ​റ്റാ​ണെ​ന്നും തോ​മ​സ് വ്യ​ക്ത​മാ​ക്കി.

നേ​തൃ​ത്വ​വു​മാ​യി ഉ​ട​ക്കി​നി​ന്ന തോ​മ​സ് വെ​ള്ളി​യാ​ഴ്ച സോ​ണി​യ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച​തോ​ടെ​യാ​ണ് നി​ല​പാ​ട് മാ​റ്റി​യ​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------