സോ​ളാ​ർ പീ​ഡ​ന​ക്കേ​സ്: പ​രാ​തി​ക്കാ​രി​ക്ക് സ്വാ​ഭാ​വി​ക നീ​തി ല​ഭ്യ​മാ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ
Sunday, January 24, 2021 5:53 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​തി​ലൂ​ടെ പ​രാ​തി​ക്കാ​രി​ക്ക് സ്വാ​ഭാ​വി​ക നീ​തി ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. സ​ർ​ക്കാ​ർ നി​യ​മാ​നു​സൃ​ത​മാ​ണ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മാ​ന്യ സ​ഭ്യ​ത​യു​ടെ പു​റ​ത്ത് ന​ട​ന്ന കാ​ര്യ​മാ​ണി​ത്. പ​രാ​തി​ക്കാ​രി സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ന്‍റെ സ്വാ​ഭാ​വി​ക നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മം എ​ന്ന നി​ല​യി​ൽ കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു. പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് മു​മ്പും സി​ബി​ഐ​ക്ക് കേ​സ് വി​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------