"ഓ​ല​പ്പാ​മ്പ് കാ​ട്ടി പേ​ടി​പ്പി​ക്ക​രു​ത്; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടും': ചെ​ന്നി​ത്ത​ല
Monday, January 25, 2021 11:36 AM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സ് പൊ​ടി​ത​ട്ടി എ​ടു​ക്കു​ന്ന​ത് യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​ത്. ഇ​തി​ന് മു​മ്പ് പ​ല കേ​സു​ക​ളും സി​ബി​ഐ​ക്ക് വി​ടാ​ന്‍ പ്ര​തി​പ​ക്ഷ​വും ഇ​ര​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ കേ​ട്ടി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫി​നെ നേ​രി​ടാ​ന്‍ എ​ല്‍​ഡി​എ​ഫി​ന് സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തി​നാ​ണ് സോ​ളാ​ര്‍ പൊ​ടി​ത​ട്ടി എ​ടു​ത്ത​ത്. ഈ ​പ​രി​പ്പ് ഇ​നി വേ​വി​ല്ല. ഈ ​ഓ​ല​പ്പാ​മ്പ് കാ​ട്ടി പേ​ടി​പ്പി​ക്കേ​ണ്ട. സോ​ളാ​ർ അ​ന്വേ​ഷ​ണ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ വി​ഡ്ഡി​ക​ളാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ ക​രു​തേ​ണ്ട. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​നി​ല്‍​പ്പ് അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് സ​ര്‍​ക്കാ​ര്‍ തെ​റ്റാ​യ മാ​ര്‍​ഗം സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം അ​ഭ്യ​ന്ത​ര വ​കു​പ്പ് എ​ന്ത് ചെ​യ്യു​ക​യാ​യി​രു​ന്നു. ബി​ജെ​പി​യു​മാ​യു​ള്ള ര​ഹ​സ്യ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

സി​ബി​ഐ​യോ​ട് ഇ​പ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന് ഒ​രു പ്രേ​മം തോ​ന്നി​യെ​ങ്കി​ല്‍ ഇ​തി​ന് പി​ന്നി​ല്‍ എ​ന്തെ​ങ്കി​ലും ഒ​ന്നു​ണ്ടാ​കും. ഇ​തി​നെ യു​ഡി​എ​ഫ് രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്തി​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------