പാ​ലാ​യി​ൽ എ​ൻ​സി​പി ത​ന്നെ; ഇ​ട​തു​മു​ന്ന​ണി വി​ടു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ടി.​പി.​പീ​താം​ബ​ര​ൻ
Wednesday, January 27, 2021 10:54 AM IST
തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​പി ഇ​ട​തു​മു​ന്ന​ണി വി​ടു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി.​പീ​താം​ബ​ര​ൻ . ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​വാ റി​ന്‍റെ അ​ഭി​പ്രാ​യ​വും ഇ​ത് ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പറഞ്ഞത്.

പാ​ലാ​യി​ൽ എ​ൻ​സി​പി ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത് പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യെ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ലാ സീ​റ്റ് എ​ൽ​ഡി​എ​ഫ് ത​രി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. സി​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന ക​ക്ഷി​ക​ൾ​ക്ക് ത​ന്നെ അ​താ​ത് സീ​റ്റു​ക​ൾ ന​ൽ​കു​ന്ന​താ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ കീ​ഴ്വ​ഴ​ക്കം.

സീ​റ്റ് മാ​റ്റം സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫി​ൽ സീ​റ്റ് ച​ർ​ച്ച വ​ന്നാ​ൽ വി​ഷ​യം ഉ​ന്ന​യി​ക്കും. എ​ൻ​സി​പി നി​ല​വി​ലെ നാ​ല് സി​റ്റിം​ഗ് സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------