ഒ​ഡീ​ഷ​യെ ആ​റ​ടി​യി​ൽ മു​ക്കി മും​ബൈ
Wednesday, February 24, 2021 9:52 PM IST
പ​നാ​ജി: ഒ​ഡീ​ഷ​യെ ആ​റ​ടി​യി​ൽ മു​ക്കി മും​ബൈ സി​റ്റി എ​ഫ്സി. ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്ക് ഒ​ഡീ​ഷ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി മും​ബൈ ര​ണ്ടാം സ്ഥാ​നം നി​ല​നി​ർ​ത്തി.

ബി​പി​ൻ‌ സിം​ഗി​ന്‍റെ ഹാ​ട്രി​ക്കാ​ണ് മും​ബൈ​യ്ക്കു മി​ന്നും ജ​യ​മൊ​രു​ക്കി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ നാ​ല് ഗോ​ൾ നേ​ടി​യ മും​ബൈ ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ൾ കൂ​ടി സ്കോ​ർ ചെ​യ്ത് പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. ഒ​ഗ്ബ​ച്ചെ ര​ണ്ടു ഗോ​ൾ നേ​ടി​യ​പ്പോ​ൾ സി ​ഗൊ​ഡാ​ർ‌​ഡും ഒ​രു ത​വ​ണ ഒ​ഡീ​ഷ വ​ല​ച​ലി​പ്പി​ച്ചു.

ഡി​ഗോ മൗ​റി​ഷി​യോ ഒ​ഡീ​ഷ​യു​ടെ ആ​ശ്വ​സ ഗോ​ൾ നേ​ടി. ഒ​ഡീ​ഷ​യാ​യി​രു​ന്നു ഗോ​ള​ടി തു​ട​ങ്ങി​വ​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് ക​ളി​യു​ടെ നി​യ​ന്ത്ര​ണം അ​പ്പാ​ടെ മും​ബൈ ഏ​റ്റെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.