എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തു വി​ല​ക്കി
Wednesday, February 24, 2021 10:22 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തും ത​ട​ഞ്ഞു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. അ​ധ്യാ​പ​ക​ര്‍​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ, ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണു ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് തീ​രു​മാ​നം.

എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രേ പി​റ​വം പാ​ഴൂ​ര്‍ സ്വ​ദേ​ശി ജി​ബു പി. ​തോ​മ​സു​ള്‍​പ്പെ​ടെ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക തീ​രു​മാ​നം. അ​ധ്യാ​പ​ക​ര്‍​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന വ്യ​വ​സ്ഥ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

വി​ധി​ക്കു മു​ന്‍​കാ​ല പ്രാ​ബ​ല്യ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​തി​നാ​ല്‍ ഇ​നി മു​ത​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍​ക്കാ​ണു വി​ധി ബാ​ധ​ക​മാ​വു​ക. എ​ന്നാ​ല്‍ എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത് ഇ​ന്ന് ​മു​ത​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി.

എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യ​പ​ക​ര്‍​ക്കു ശ​മ്പ​ളം ന​ല്‍​കു​ന്ന​തു സ​ര്‍​ക്കാ​രാ​ണെ​ന്നു ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ല​യി​രു​ത്തി. സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​വ​ര്‍​ക്കു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​വി​ല്ലെ​ന്ന ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ എ​യ്ഡ​ഡ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കും ബാ​ധ​ക​മാ​ണെ​ന്നു ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​മ​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്ന വാ​ദ​ത്തി​ലും ക​ഴ​മ്പു​ണ്ടെ​ന്നു കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.