ചെ​റി​യ​പു​ള്ളി​യ​ല്ല ഇ​വ​ൻ..! ക​ട​ലി​ൽ മാ​സ് കാ​ട്ടി രാ​ഹു​ൽ ഗാ​ന്ധി- വീ​ഡി​യോ
Thursday, February 25, 2021 3:32 PM IST
കൊ​ല്ലം: എ​ല്ലാ​വ​രും നോ​ക്കി നി​ൽ​ക്കെ ഭ​യ​മേ​തു​മി​ല്ലാ​തെ അ​ഴ​ക്ക​ട​ലി​ലേ​ക്ക് ആ നീല ​ടീ​ഷ​ർ​ട്ടു​കാ​ര​ൻ എ​ടു​ത്തു​ചാ​ടി. വേ​റെ​യാ​രു​മ​ല്ല കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന ആ ​താ​രം.

കൊ​ല്ല​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള ബോ​ട്ടു​യാ​ത്ര ആ​ഴ​ക്ക​ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ഹു​ൽ ക​ട​ലി​ലേ​ക്ക് എ​ടു​ത്തു ചാ​ടി സാ​ഹ​സി​ക നീ​ന്ത​ൽ ന​ട​ത്തി​യ​ത്. മീ​നെ​ടു​ക്കാ​നാ​യി ഒ​രു തൊ​ഴി​ലാ​ളി വെ​ള്ള​ത്തി​ൽ ചാ​ടി​യ​പ്പോ​ൾ രാ​ഹു​ലും ഒ​പ്പം ചാ​ടു​ക​യാ​യി​രു​ന്നു.



ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ൻ​ഡിം​ഗാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത​ന​ക​ളും ബു​ദ്ധി​മു​ട്ടു​ക​ളും നേ​രി​ട്ട് അ​റി​യു​ക എ​ന്ന​താ​യി​രു​ന്നു യാ​ത്ര​യു​ടെ ല​ക്ഷ്യം. ബോ​ട്ടി​ൽ ക​യ​റി​യ അ​ദ്ദേ​ഹം തൊ​ഴി​ലാ​ളി​ക​ൾ ചെ​യ്യു​ന്ന എ​ല്ലാ ജോ​ലി​ക​ളും അ​തു​പോ​ലെ ചെ​യ്തു​നോ​ക്കു​ക​യും ചെ​യ്തു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി രാ​ഹു​ൽ വാ​ടി ക​ട​പ്പു​റ​ത്ത് എ​ത്തി​യ​ത്. തു​ട​ർ​ന്നാ​യി​രു​ന്നു മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള ബോ​ട്ടു​യാ​ത്ര. ബി​ജു ലോ​റ​ൻ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൂ​ണ്ടി​മാ​താ എ​ന്ന ബോ​ട്ടി​ലാ​യി​രു​ന്നു യാ​ത്ര.

രാ​ഹു​ലി​ന്‍റെ യാ​ത്ര​യ്ക്കാ​യി ത​യാ​റാ​യി നി​ൽ​ക്കാ​ൻ ബി​ജു ലോ​റ​ൻ​സി​നും മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും നേ​ര​ത്തേ ത​ന്നെ നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. 21 തൊ​ഴി​ലാ​ളി​ക​ളും ഏ​താ​നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ബോ​ട്ടി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ര​ണ്ട​ര മ​ണി​ക്കൂ​റാ​യി​രു​ന്നു യാ​ത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.