ത​മി​ഴ്നാ​ട്ടി​ല്‍ 9, 10, 11 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൾ പാ​സ്
Thursday, February 25, 2021 5:54 PM IST
ചെ​ന്നൈ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​ൻ​പ​ത്, പ​ത്ത്, 11 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ള്‍ പാ​സ് പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍. 2020-21 അ​ക്കാ​ദ​മി​ക് വ​ര്‍​ഷ​ത്തേ​ക്കാ​ണ് ഓ​ള്‍ പാ​സ് ബാ​ധ​ക​മാ​വു​ക.

ഈ ​ക്ലാ​സു​ക​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളേ​യും പ​രീ​ക്ഷ ഇ​ല്ലാ​തെ അ​ടു​ത്ത ക്ലാ​സു​ക​ളി​ലേ​ക്ക് ജ​യി​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കെ. ​പ​ള​നി​സ്വാ​മി പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് പ​ള​നി​സ്വാ​മി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.