തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ൽ; കോ​ൺ​ഗ്ര​സ് സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കി
Friday, February 26, 2021 7:22 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ൽ എ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സ് സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കി. കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന​മാ​ണ് ഇ​നി​യും ധാ​ര​ണ​യി​ൽ എ​ത്താ​ത​ത്. 12 സീ​റ്റാ​ണ് ജോ​സ​ഫ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

പി.​ജെ ജോ​സ​ഫി​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ധി​കം വൈ​കാ​തെ ച​ർ‌​ച്ച ന​ട​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ര​ണ്ട് സീ​റ്റ് അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ർ​എ​സ്പി​യു​മാ​യി ച​ർ​ച്ച തു​ട​രു​ക​യാ​ണ്. മു​സ്‌​ലിം ലീ​ഗി​ന് മൂ​ന്ന് സീ​റ്റ് അ​ധി​ക​മാ​യി ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്നാ​ൽ ഉ​ട​ൻ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് യു​ഡി​എ​ഫ് സ​ജ്ജ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. എ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ലും യു​ഡി​എ​ഫ് സ​ജ്ജ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.