സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊ​ദീ​പ് കൗ​ർ‌
Friday, February 26, 2021 11:21 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ ഹ​രി​യാ​ന സ​ർ​ക്കാ​ർ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​ക്കി​യ ദ​ലി​ത് തൊ​ഴി​ല​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക നൊ​ദീ​പ് കൗ​റി​ന് ജാ​മ്യം. ക​ർ​ഷ​ക സ​മ​ര​ത്തി​നൊ​പ്പം ചേ​രാ​ൻ സി​ങ്കു അ​തി​ർ​ത്തി​യി​ലേ​ക്കു​പോ​കു​മെ​ന്ന് ജ​യി​ൽ മോ​ചി​ത​യാ​യ നൊ​ദീ​പ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഹ​രി​യാ​ന​യി​ലെ ക​ർ​ണാ​ൽ ജ​യി​ലി​ൽ​നി​ന്ന് നൊ​ദീ​പ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഞാ​ൻ മു​മ്പും നി​യ​മ​വി​രു​ദ്ധ​മാ​യൊ​ന്നും ചെ​യ്തി​ട്ടി​ല്ല, ഭാ​വി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യൊ​ന്നും ചെ​യ്യി​ല്ല, എ​ല്ലാ​യ്പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​മെ​ന്നും നൊ​ദീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.