ബ​ന്ധു​നി​യ​മ​നം: ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രെ മ​ന്ത്രി ജ​ലീ​ൽ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്
Saturday, April 10, 2021 10:28 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. ഇ​തി​നാ​യി നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി അ​ദ്ദേ​ഹം പ്രാ​ഥ​മി​ക ആ​ലോ​ച​ന ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.

ഹൈ​ക്കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന് മു​മ്പാ​കെ സ്വ​ന്തം നി​ല​ക്ക് ഹ​ർ​ജി ന​ൽ​കാ​നാ​ണ് ജ​ലീ​ലി​ന്‍റെ നീ​ക്കം. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഹർജി പ​രി​ഗ​ണി​ക്ക​ണെ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടും.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ ജ​ന​റ​ൽ മാ​നേ​ജ​രാ​യി ബ​ന്ധു കെ.​ടി. അ​ദീ​ബി​നെ അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗം ന​ട​ത്തി നി​യ​മി​ച്ച കെ.​ടി. ജ​ലീ​ൽ മ​ന്ത്രി​സ്ഥാ​ന​ത്തു തു​ട​രാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​ട്ട​ത്.

ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്, ഉ​പ​ലോ​കാ​യു​ക്ത ഹ​രു​ണ്‍ അ​ൽ റ​ഷീ​ദ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ബ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ അ​ടു​ത്ത ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ മ​ന്ത്രി ച​ട്ട​വി​രു​ദ്ധ​മാ​യി നി​യ​മി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി.

ജ​ലീ​ലി​നെ മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റി​നി​ർ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​നാ​യ യൂ​ത്ത് ലീ​ഗ് നേ​താ​വ് വി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.