യു​പി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ‌​ടു​പ്പ്: സെ​ൻ​ഗാ​റി​ന്‍റെ ഭാ​ര്യ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ബി​ജെ​പി പി​ൻ​വ​ലി​ച്ചു
Monday, April 12, 2021 7:56 AM IST
ല​ക്നോ: ഉ​ന്നാ​വ് ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​ൻ​ന്‍റെ ഭാ​ര്യ​യെ ഉ​ത്ത​ർ​പ്ര​ദേ​ശ് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള തീ​രു​മാ​നം ബി​ജെ​പി പി​ൻ​വ​ലി​ച്ചു. ഫ​തേ​പൂ​ർ ചൗ​രാ​സി​യി​ലെ 22-ാം വാ​ർ​ഡി​ൽ നി​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് സം​ഗീ​ത സെ​ൻ​ഗാ​റി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു പാ​ർ​ട്ടി നീ​ക്കം.

എ​ന്നാ​ൽ, അ​വ​രെ പി​ൻ​വ​ലി​ക്കു​ന്ന​താ​യി സം​സ്ഥാ​ന ബി​ജെ​പി പ്ര​സി​ഡ​ന്‍റ് സ്വ​ത​ന്ത്ര ദേ​വ് സിം​ഗാ​ണ് അ​റി​യി​ച്ച​ത്. ഇ​വ​രു​ടെ പേ​ര​ട​ങ്ങി​യ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​പ്പോ​ൾ ത​ന്നെ വി​വാ​ദ​മാ​യി​രു​ന്നു. നേ​ര​ത്തെ ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു സം​ഗീ​ത സെ​ൻ​ഗാ​ർ.

ഏ​പ്രി​ൽ 26നാ​ണ് ഉ​ന്നാ​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ 2019 ഡി​സം​ബ​ർ 20ന് ​ഡ​ൽ​ഹി കോ​ട​തി കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ സെ​ൻ​ഗാ​റി​ന്‍റെ എം​എ​ൽ​എ സ്ഥാ​നം റ​ദ്ദാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.