ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രേ ജ​ലീ​ല്‍ ഹൈ​ക്കോ​ട​തി​യി​ൽ: ഹ​ർ​ജി ന​ൽ​കി
Monday, April 12, 2021 12:39 PM IST
കൊ​ച്ചി: ബ​ന്ധു​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രെ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ റി​ട്ട് ഹ​ര്‍​ജി ന​ല്‍​കി. ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹ​ർ​ജി അ​വ​ധി​ക്കാ​ല ഡി​വി​ഷ​ൻ ബെ​ഞ്ച് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

വി​ധി​ക്കു പി​ന്നാ​ലെ ജ​ലീ​ലി​നെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് സി​പി​എ​മ്മും സം​സ്ഥാ​ന​സ​ർ​ക്കാ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പാ​ർ​ട്ടി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ​യാ​ണു ജ​ലീ​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ നി​യ​മി​ച്ച​ത് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വു​മാ​ണെ​ന്നാ​യി​രു​ന്നു ലോ​കാ​യു​ക്താ വി​ധി. മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം യു​ഡി​എ​ഫും ബി​ജെ​പി​യും ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.