തെ​ര.​ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വും; ധ​ർ​ണ​യി​രി​ക്കു​മെ​ന്ന് മ​മ​താ ബാ​ന​ർ​ജി
Tuesday, April 13, 2021 9:48 AM IST
കോ​ൽ​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ധ​ർ​ണ​യി​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​യ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധ​ർ​ണ​യി​രി​ക്കു​ന്ന​തെ​ന്ന് മ​മ​താ ബാ​ന​ർ​ജി പ​റ​ഞ്ഞു.

"തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​യ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് കോ​ൽ​ക്ക​ത്ത​യി​ലെ ഗാ​ന്ധി മൂ​ർ​ത്തി​യി​ൽ ധ​ർ​ണ ഇ​രി​ക്കും'. മ​മ​താ ബാ​ന​ർ​ജി ട്വീ​റ്റ് ചെ​യ്തു. ഏ​പ്രി​ൽ 12 ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത ദി​ന​മാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യാ​ൻ പ​റ​ഞ്ഞു.

ര​ണ്ട് വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലെ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​മ​ത ബാ​ന​ര്‍​ജി​യെ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന വി​ല​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് മു​ത​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു വ​രെ​യാ​ണ് വി​ല​ക്ക്.

ന്യൂ​ന​പ​ക്ഷ വോ​ട്ട​ര്‍​മാ​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്ന പ്ര​സ്താ​വ​ന​യും കേ​ന്ദ്ര​സേ​ന​യെ സ്ത്രീ​ക​ള്‍ ത​ന്നെ ത​ട​യ​ണ​മെ​ന്ന പ്ര​സ്താ​വ​ന​യു​മാ​ണ് വി​വാ​ദ​മാ​യ​ത്. ഈ ​പ്ര​സ്താ​വ​ന​ക​ളി​ലെ മ​മ​ത​യു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.