ലാ ​ലി​ഗ: സെ​ൽ​റ്റ വി​ഗൊ​യെ ത​ക​ർ​ത്ത് സെ​വി​യ്യ
Wednesday, April 14, 2021 7:17 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ എ​വേ പോ​രാ​ട്ട​ത്തി​ൽ സെ​ൽ​റ്റ വി​ഗൊ​യെ 4-3നു ​കീ​ഴ​ട​ക്കി സെ​വി​യ്യ എ​ഫ്സി കി​രീ​ട പോ​രാ​ട്ടം സ​ജീ​വ​മാ​ക്കി.

സെ​വി​യ്യ​യ്ക്ക് വേ​ണ്ടി ജൂ​ലെ​സ് കു​ന്‍റേ(7), ഫെ​ർ​ണാ​ണ്ടോ(35), ഇ​വാ​ൻ റാ​ക്കി​ട്ടി​ച്ച്(60), അ​ല​സാ​ന്ദ്രോ ഡാ​രി​യോ ഗോ​മ​സ്(76) എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. സെ​ൽ​റ്റ വി​ഗോ​യ്ക്ക് വേ​ണ്ടി ഇ​യാ​ഗോ അ​സ്പ​സ്(20,23), ബ്ര​യി​സ് മെ​ൻ​ഡെ​സ്(43) എ​ന്നി​വ​ർ ഗോ​ൾ നേ​ടി.

ലീ​ഗി​ൽ 30 മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ 61 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണു സെ​വി​യ്യ. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് (67), റ​യ​ൽ മാ​ഡ്രി​ഡ് (66), ബാ​ഴ്സ​ലോ​ണ (65) എ​ന്നി​വ​യാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.