കാം​കോ​യി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​ന​നീ​ക്ക​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി
Saturday, April 17, 2021 12:54 AM IST
നെ​ടു​മ്പാ​ശേ​രി: സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കാം​കോ​യു​ടെ ക​ണ്ണൂ​ര്‍ വ​ലി​യ​വെ​ളി​ച്ചം യൂ​ണി​റ്റി​ൽ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ നീ​ക്ക​മെ​ന്ന് ആ​രോ​പ​ണം. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പേ പി​എ​സ്‌​സി​ക്ക് വി​ട്ട പ്യൂ​ണ്‍, ഡ്രൈ​വ​ര്‍, സെ​ക്യൂ​രി​റ്റി ത​സ്തി​ക​ക​ളി​ൽ ദി​വ​സ​വേ​ത​ന വ്യ​വ​സ്ഥ​യി​ല്‍ നി​യ​മ​നം ന​ട​ത്താ​നാ​ണു നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്നു കാം​കോ​യി​ലെ ഐ​എ​ന്‍​ടി​യു​സി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പി.​ജെ. ജോ​യി ആ​രോ​പി​ച്ചു.

ഇ​ഷ്ട​ക്കാ​രെ നി​യ​മി​ക്കാ​ന്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഏ​താ​നും ആ​ഴ്ച​മു​മ്പ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ഹൈ​ക്കോ​ട​തി വി​ധി​യ​ത്തെു​ട​ര്‍​ന്ന് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യെ​ങ്കി​ലും കാം​കോ​യി​ലെ നി​യ​മ​ന​ങ്ങ​ള്‍​ക്ക് മാ​നേ​ജ്മെ​ന്‍റ് ത​ല​ത്തി​ല്‍ നീ​ക്കം ന​ട​ത്തു​ക​യാ​ണെ​ന്നു ജോ​യി ആ​രോ​പി​ച്ചു. ദി​വ​സ​വേ​ത​ന വ്യ​വ​സ്ഥ​യി​ല്‍ നി​യ​മ​നം ന​ട​ന്നാ​ൽ കാം​കോ​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പ​ണി​യെ​ടു​ക്കു​ന്ന സ്വീ​പ്പ​ര്‍, വ​ര്‍​ക്ക് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രു​ടെ പ്ര​മോ​ഷ​ന്‍ സാ​ധ്യ​ത ഇ​ല്ലാ​താ​കും.

പി​എ​സ്സി വ​ഴി ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും ഇ​തു തി​രി​ച്ച​ടി​യാ​ണ്. അ​ന​ധി​കൃ​ത നി​യ​മ​ന​നീ​ക്ക​ങ്ങ​ളി​ല്‍ നി​ന്നു മാ​നേ​ജ്മെ​ന്‍റ് പി​ന്‍​മാ​റി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക്ക​രി​ക്കു​മെ​ന്നു പി.​ജെ. ജോ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.