സ്ഥി​തി അ​തി​ഗു​രു​ത​രം; രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ ര​ണ്ട​ര ല​ക്ഷ​ത്തി​നു മു​ക​ളി​ൽ
Sunday, April 18, 2021 10:13 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട​ര​ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,61,500 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1,501 പേ​ർ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,47,88,209 ആ​യി. മ​ര​ണ​സം​ഖ്യ 1,77,150 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 18,01,316 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,38,423 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി. രാ​ജ്യ​ത്ത് ഇ​തു​വ​രെ​യു​ള്ള രോ​ഗ​മു​ക്തി 1,28,09,643 പേ​ർ​ക്കാ​ണ്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 12,26,22,590 പേ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.