മേ​യ് ഒ​ന്നു മു​ത​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കും വാ​ക്സി​ൻ
Monday, April 19, 2021 7:49 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മേ​യ് ഒ​ന്ന് മു​ത​ൽ മൂ​ന്നാം​ഘ​ട്ട കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്നു. പ​തി​നെ​ട്ട് വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​ർ​ക്കും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​വി​ധ ഫാ​ർ​മ ക​മ്പ​നി​ക​ളു​മാ​യും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​മാ​യും ന​ട​ത്തി​യ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​മ്പ​നി​ക​ളി​ൽ നി​ന്നു വാ​ക്സി​ൻ നേ​രി​ട്ടു വാ​ങ്ങാം. ക​മ്പ​നി​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വാ​ക്സിന്‍റെ 50 ശ​ത​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​രി​നു ന​ൽ​ക​ണ​മെ​ന്നു യോ​ഗം തീ​രു​മാ​നി​ച്ചു.

വാ​ക്സി​ൻ പൊ​തു​വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.